ഓട്ടവ : ഫെബ്രുവരിയിൽ നഗരത്തിലെ വീടുകളുടെ വില മുൻ മാസത്തെ അപേക്ഷിച്ച് കുറഞ്ഞതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. ജനുവരിയിലെ 670,258 ഡോളറിൽ നിന്നും അല്പം കുറഞ്ഞ് ഫെബ്രുവരിയിലെ ശരാശരി വിൽപ്പന വില 669,945 ഡോളറായതായി ബോർഡ് അറിയിച്ചു. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വില 1.4% ഉയർന്നു.

രാജ്യതലസ്ഥാനത്തെ വീടുകളുടെ വിൽപ്പന 2024 ഫെബ്രുവരിയിലേക്കാൾ 10.2% കുറഞ്ഞു. 2025 ഫെബ്രുവരിയിൽ 809 വീടുകളാണ് നഗരത്തിൽ വിറ്റത്. കഴിഞ്ഞ മാസം വീടുകളുടെ വില കുറഞ്ഞപ്പോൾ വിൽപ്പനയും മിതമായതായി ഒആർഇബി പ്രസിഡൻറ് പോൾ ക്‌സാൻ പറഞ്ഞു. 2024 ഫെബ്രുവരിയെ അപേക്ഷിച്ച് പുതിയ ലിസ്റ്റിങ്ങുകളുടെ എണ്ണം 4.8% വർധിച്ച് 1,668 പുതിയ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വിപണിയിൽ ചേർത്തു, OREB പറഞ്ഞു. ഫെബ്രുവരി മാസത്തെ അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 10.8 ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 6.7 ശതമാനവും പുതിയ ലിസ്റ്റിങ്ങുകൾ വർധിച്ചു.