ടൊറൻ്റോ : വാരാന്ത്യത്തിൽ ജിടിഎയിലും തെക്കൻ ഒൻ്റാരിയോയിലുമുള്ള ജനങ്ങൾ വീടിന് പുറത്തേക്ക് പോകുമ്പോൾ കുട കൈവശം കരുതണം. ചൂടൻ കാലാവസ്ഥയ്ക്ക് ശേഷം ജിടിഎയിലും തെക്കൻ ഒൻ്റാരിയോയിലും കനത്ത മഴ എത്തുന്നു. മിസ്സിസാഗ, ടൊറൻ്റോ, ബർലിംഗ്ടൺ, ബ്രാംപ്ടൺ, ഓക്ക്‌വിൽ, ഹാമിൽട്ടൺ, ദുർഹം റീജനൽ എന്നിവിടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. നയാഗ്ര മേഖലയിലും തെക്കൻ ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ജിടിഎയിൽ, വെള്ളിയാഴ്ച വെയിലായിരിക്കും. ഉയർന്ന താപനില 11 ഡിഗ്രി സെൽഷ്യസിൽ എത്തും. എന്നാൽ, വൈകിട്ട് താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നേക്കാം, ഫെഡറൽ ഏജൻസി പ്രവചിക്കുന്നു. വെള്ളിയാഴ്ച രാത്രിയിൽ കാലാവസ്ഥ വീണ്ടും മാറും. ശനിയാഴ്ച മേഘാവൃതവും മഴയും പ്രതീക്ഷിക്കുന്നു. കൂടിയ താപനില 13 C ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 7 ഡിഗ്രി സെൽഷ്യസുമാണ് പ്രവചനത്തിലുള്ളത്. കൂടാതെ മഴ പെയ്യാൻ 60% സാധ്യതയുണ്ട്. ഞായറാഴ്ച ജിടിഎയിൽ രാവിലെ അഞ്ച് മില്ലീമീറ്ററും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് മില്ലീമീറ്ററും വരെ കനത്ത മഴ പെയ്യും. ഞായറാഴ്ച രാത്രിയിൽ താപനില വീണ്ടും മൈനസ് 4 ഡിഗ്രി സെൽഷ്യസായി താഴും.