ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയിലും ടൊറൻ്റോയിലും ഇന്നും നാളെയും കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. ല പ്രദേശങ്ങളിൽ 25 മില്ലിമീറ്റർ വരെ മഴയും മണിക്കൂറിൽ 80 കി.മീ. വേഗത്തിൽ കാറ്റും വീശും. വാരാന്ത്യത്തിലുടനീളം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൾട്ടൺ റീജനൽ, ദുർഹം റീജനൽ, ഹാമിൽട്ടൺ, നയാഗ്ര മേഖലകളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. ഈ പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും റോഡരികുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും ഇടയാക്കും. വിസിബിലിറ്റി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം, ശക്തമായ കാറ്റ് വൈദ്യുതി മുടക്കത്തിനും അപകടങ്ങൾക്കും കാരണമാകും.