Tuesday, October 14, 2025

ഇആർ പ്രവർത്തന സമയം വീണ്ടും വെട്ടിക്കുറച്ച് സാസ്കറ്റൂൺ സിറ്റി ഹോസ്പിറ്റൽ

ER at Saskatoon City Hospital to close 4.5 hours early starting Monday

സാസ്കറ്റൂൺ : ഡോക്ടർമാരുടെ കുറവ് കാരണം സാസ്കറ്റൂൺ സിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് തിങ്കളാഴ്ച മുതൽ 4.5 മണിക്കൂർ നേരത്തേ അടയ്ക്കും. തുടർച്ചയായ അഞ്ചാം ആഴ്ചയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സമയം വെട്ടിക്കുറയ്ക്കുന്നത്. ഈ അവസ്ഥ ജൂൺ 27 വരെ തുടരുമെന്ന് സസ്കാച്വാൻ ഹെൽത്ത് അതോറിറ്റി (എസ്എച്ച്എ) അറിയിച്ചു. സാധാരണയായി സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം രാവിലെ 9 മുതൽ രാത്രി 8:30 വരെ തുറന്നിരിക്കും. തിങ്കളാഴ്ച മുതൽ ദിവസവും അത്യാഹിത വിഭാഗം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയായിരിക്കും പ്രവർത്തിക്കുക. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള രോഗികൾക്ക് റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റോ സെൻ്റ് പോൾസ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റോ ആശ്രയിക്കാം.

കഴിഞ്ഞ ആഴ്ച, സസ്കാച്വാൻ സർക്കാർ സാസ്കറ്റൂൺ സിറ്റി ഹോസ്പിറ്റലിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു കോടി അമ്പത് ലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത 12 മുതൽ 16 മാസത്തിനുള്ളിൽ 109 അക്യൂട്ട് കെയർ ബെഡുകൾ കൂട്ടിച്ചേർക്കുന്നതിനും അഞ്ഞൂറിലധികം ജീവനക്കാരെയും ഫിസിഷ്യൻമാരെയും നിയമിക്കുന്നതിനും ഈ ധനസഹായം വിനിയോഗിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!