ആശുപത്രികളിൽ അഡ്മിറ്റ് ആകുന്ന രോഗികളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തിൽ ആറാമത്തെ തരംഗത്തിന് സാധ്യതയുണ്ടെന്ന്
ക്യൂബെക്ക് സർക്കാർ.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയനെന്നും വേണ്ട തീരുമാനങ്ങൾ സമയോജിതമായി നടപ്പിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു
സുരക്ഷാ നടപടികളിൽ ഇളവ് വരുത്തിയതിന് ശേഷം കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് ആരോഗ്യ അധികാരികൾ പ്രതീക്ഷിക്കുന്നു.
8,600 ആരോഗ്യ പ്രവർത്തകർ അസുഖം കാരണം ജോലിയ്ക്ക് ഹാജരാവുന്നില്ല. അതിൽ ഭൂരിഭാഗവും കോവിഡ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ക്യുബെക്കിന്റെ മിക്ക ഭാഗങ്ങളിലും ഒമൈക്രോൺ BA.2 ഉപ-വകഭേദം മൂലമുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും മോൺട്രിയലിൽ കേസുകൾ കുറവാണ്.
ക്യൂബെക്കിലെ നിലവിലെ കോവിഡ് കേസുകളിൽ പകുതിയോളം ഒമൈക്രോൺ BA.2 ഉപ-വകഭേദം മൂലമാണ്. വെള്ളിയാഴ്ച 2,203 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കേസുകളുടെ എണ്ണം 2,000 കടന്നത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.3 ശതമാനമാണ്. എന്നിരുന്നാലും പിസിആർ പരിശോധനകൾ പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതിനാൽ കോവിഡ് കേസുകളുടെ എണ്ണം കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്