കാല്‍ഗറി: വേതന വര്‍ധന അവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ട നാലായിരത്തിലധികം സകൂള്‍ സപ്പോര്‍ട്ട് വര്‍ക്കമാരെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി താല്‍ക്കാലിക കരാറിലെത്തിയതായി ആല്‍ബര്‍ട്ട സ്കൂള്‍ ബോര്‍ഡ്.എഡ്മിന്റണ്‍ പബ്ലിക് സ്കൂള്‍ ബോര്‍ഡിലെയും ഫോര്‍ട്ട് മക്മുറെയിലെ പബ്ലിക്, കാത്തലിക് സ്കൂള്‍ ബോര്‍ഡുകളിലെയും ജീവനക്കാരുമായാണ് കരാറിലെത്തിയതെന്ന് കനേഡിയന്‍ യൂണിയന് ഓഫ് പബ്ലിക് എംപ്ലോയീസ് അറിയിച്ചു.

എന്നാല്‍ ബോര്‍ഡ് അംഗങ്ങള്‍ കരാര്‍ അംഗീകരിക്കുന്നതുവരെ നിര്‍ദ്ദിഷ്ട വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്ന് യൂണിയന് പ്രസിഡന്റ് റോറി ഗില്‍ പറഞ്ഞു.തീരുമാനത്തിലെത്തിയ മൂന്ന് കരാറുകളിലും ശമ്പള വര്‍ധ ഉള്‍പ്പെടുന്നുണ്ടെന്നും 2028 ഓഗസ്റ്റ് വരെ കരാറിന് സാധുതയുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കാല്‍ഗറി, സ്റ്റര്ജന്, പാര്‍ക്ക്ലാന്‍ഡ്, ഫൂട്ട്ഹില്‍സ്, ബ്ലാക്ക് ഗോള്‍ഡ് സ്കൂള്‍ ഡിവിഷനുകളില്‍ പണിമുടക്കുന്ന സപ്പോര്‍ട്ട് വര്‍ക്കമാര്‍ പുതിയ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ല.
