വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ന്യൂ വെസ്റ്റ്മിൻസ്റ്ററിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ഏഴ് ബോഗികളാണ് പാളം തെറ്റിയതെന്ന് സിഎൻ റെയിൽ അറിയിച്ചു. അപകടത്തെ തുടർന്ന് ന്യൂ വെസ്റ്റ്മിൻസ്റ്ററിലെ ഫ്രണ്ട് സ്ട്രീറ്റ് അടച്ചു. പരിക്കുകളോ ചോർച്ചയോ തീപിടുത്തമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല, സിഎൻ റെയിൽ വക്താവ് പറഞ്ഞു.

ഫ്രണ്ട് സ്ട്രീറ്റിൽ രണ്ട് ദിശകളിലേക്കുമുള്ള റോഡ് അടച്ചിട്ടുണ്ട്. ഇന്ന് മുഴുവൻ സ്ട്രീറ്റ് അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പൊലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.