ഓട്ടവ : പണപ്പെരുപ്പത്തിലെ അപ്രതീക്ഷിത കുതിപ്പും സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന മാന്ദ്യവും പലിശ നിരക്ക് കുറയ്ക്കൽ താൽക്കാലികമായി നിർത്താൻ ബാങ്ക് ഓഫ് കാനഡയെ പ്രേരിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. ഫെഡറൽ ഗവൺമെൻ്റിൻ്റെ താൽക്കാലിക നികുതി ഇളവ് അവസാനിച്ചതോടെ ഫെബ്രുവരിയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.6 ശതമാനമായി കുത്തനെ ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നികുതി ഇളവ് ഇല്ലായിരുന്നെങ്കിൽ, ഫെബ്രുവരിയിൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിൽ എത്തുമായിരുന്നുവെന്നും ഫെഡറൽ ഏജൻസി അറിയിച്ചിരുന്നു.
കുത്തനെയുള്ള താരിഫുകളിൽ നിന്ന് കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ആഘാതം സെൻട്രൽ ബാങ്കിന് പൂർണ്ണമായി നികത്താൻ കഴിയില്ലെന്നും ദീർഘകാല വ്യാപാര യുദ്ധത്തിൽ നിന്നുള്ള സമ്മർദ്ദങ്ങളോട് പണപ്പെരുപ്പം എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗവർണർ ടിഫ് മക്ലെം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന നിരക്ക് കഴിഞ്ഞ ബുധനാഴ്ച കാൽ പോയിൻ്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. അടുത്ത പലിശനിരക്ക് തീരുമാനം ഏപ്രിൽ 16 ന് നടക്കും.

എന്നാൽ ഫെബ്രുവരിയിലെ പണപ്പെരുപ്പ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തുടർച്ചയായി ഏഴ് തവണ പലിശനിരക്ക് വെട്ടിക്കുറച്ചതിന് ശേഷം പോളിസി നിരക്ക് കുറയ്ക്കുന്നതിൽ നിന്നും താൽക്കാലിക വിരാമം ബാങ്ക് ഓഫ് കാനഡ പരിഗണിക്കുമെന്ന് ടിഡി ബാങ്ക് മുതിർന്ന സാമ്പത്തിക വിദഗ്ധൻ ലെസ്ലി പ്രെസ്റ്റൺ പറഞ്ഞു. അതേസമയം യുഎസ് താരിഫുകൾ ആറുമാസത്തേക്ക് നിലനിൽക്കുമെന്ന പ്രവചനത്തെ അടിസ്ഥാനമാക്കി, ബാങ്ക് ഓഫ് കാനഡയുടെ അടുത്ത രണ്ട് പലിശനിരക്ക് തീരുമാനങ്ങളിൽ ഒരു ജോടി ക്വാർട്ടർ പോയിൻ്റ് വെട്ടിക്കുറയ്ക്കാൻ ടിഡി ബാങ്ക് ആവശ്യപ്പെടുന്നതാണ് ലെസ്ലി പ്രെസ്റ്റൺ അറിയിച്ചു. എന്നാൽ, ഫെബ്രുവരിയിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് ശേഷം അടുത്ത പലിശനിരക്ക് തീരുമാനത്തിൽ ബാങ്ക് ഓഫ് കാനഡ അതിൻ്റെ ബെഞ്ച്മാർക്ക് നിരക്ക് സ്ഥിരമായി നിലനിർത്താൻ ഏകദേശം 62% സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
ഫെബ്രുവരിയിലെ പണപ്പെരുപ്പ വർധന ഏപ്രിലിൽ നിരക്ക് വീണ്ടും കുറയ്ക്കുന്നതിനെക്കുറിച്ച് ബാങ്ക് ഓഫ് കാനഡ രണ്ടു തവണ ചിന്തിക്കുമെന്ന് RSM കാനഡ സാമ്പത്തിക വിദഗ്ധൻ ടിയു എൻഗുയെൻ പറയുന്നു. വരാനിരിക്കുന്ന മാസത്തിലെ താരിഫ് ഭീഷണിയിൽ നിന്നും എന്ത് സംഭവിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ബാങ്ക് ഓഫ് കാനഡ പലിശനിരക്കിൽ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.