Tuesday, March 3, 2026

ഭവനരഹിതരുടെ ക്യാംപിലേക്ക് വാഹനം ഇടിച്ചു കയറി നാലു പേര്‍ മരിച്ചു; യുവാവ് അറസ്റ്റില്‍

പി.പി. ചെറിയാന്‍

സാലേം (ഒറിഗണ്‍): യുഎസിലെ ഒറിഗണ്‍ ശാലേം നോര്‍ത്ത് ഈസ്റ്റില്‍ ഭവനരഹിതര്‍ കൂട്ടമായി താമസിക്കുന്ന ക്യാംപിലേക്ക് വാഹനം ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. കേസില്‍ 24 വയസുള്ള യുവാവിനെ അറസ്റ്റ് ചെയ്തതായി സാലേം പോലീസ് അറിയിച്ചു. മാര്‍ച്ച് 27 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

യൂണിയന്‍ ഇന്റര്‍ സെക്ഷന്‍ ഫ്രണ്ട് സ്ട്രീറ്റിലൂടെ വടക്കു വശത്തേക്ക് പോയിരുന്ന വാഹനം റോഡില്‍ നിന്നു തെന്നിമാറി ഭവനരഹിതരുടെ താമസസ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിനടിയില്‍പെട്ടു രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു.രണ്ടുപേര്‍ക്ക് ആശുപത്രിയില്‍ വച്ചു ജീവന്‍ നഷ്ടപ്പെട്ടു.

ടെന്റുകള്‍ കെട്ടിയായിരുന്നു ഭവനരഹിതര്‍ ഇവിടെ കഴിഞ്ഞിരുന്നത്. പുലര്‍ച്ചയായതിനാല്‍ നല്ല ഉറക്കത്തിലായിരുന്നു എല്ലാവരും. പല ടെന്റുകളും തകര്‍ത്തു മുന്നോട്ടു പോയ കാര്‍ മരങ്ങളില്‍ ഇടിച്ച് അവസാനത്തെ ടെന്റില്‍ ഇടിച്ചാണു നിന്നതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

റെയ്ല്‍ റോഡ് ട്രാക്കില്‍ നിന്നും ഏതാനും അടി ദൂരത്തായിരുന്നു ടെന്റുകള്‍ ഉണ്ടാക്കിയിരുന്നത്. അപകടത്തില്‍പെട്ട 24കാരന്‍ മദ്യപിച്ചിരുന്നതായിരിക്കാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണു പോലീസിന്റെ പ്രഥമിക നിഗമനം. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി കൗണ്ടി ജയിലിലടച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!