കീവ് : ഉക്രെയ്‌നിലെ കീവിൽ നടന്ന സമാധാന ചർച്ചകൾക്ക് ശേഷം ചെൽസി ഫുട്ബോൾ ക്ലബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചും ഉക്രേനിയൻ സമാധാന ചർച്ചകൾ നടത്തുന്നവർക്കും വിഷബാധയേറ്റതായി റിപ്പോർട്ട്.
ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് സഹായിക്കാനുള്ള ഉക്രേനിയൻ അഭ്യർത്ഥനയെ തുടർന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായികളിൽ ഒരാളായ അബ്രമോവിച്ച് സമാധാന ചർച്ചകളിൽ പങ്കെടുത്തത്.
കീവിൽ മാർച്ച് മൂന്നിന് നടന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടയിൽ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതു എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് അനുസരിച്ച്, അബ്രമോവിച്ചിനും സമാധാന ചർച്ചയിൽ പങ്കെടുത്ത ഉക്രേനിയൻ ഉദ്യോഗസ്ഥർക്കും കണ്ണുകൾ ചുവന്നു കടുത്ത വേദന അനുഭവപ്പെടുകയും മുഖത്തെയും കൈകളിലെയും തൊലി ഇളകി പോകൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അബ്രമോവിച്ചും ക്രിമിയൻ ടാറ്റർ നിയമനിർമ്മാതാവ് ഉമെറോവ് ഉൾപ്പെടെയുള്ള ഉക്രേനിയൻ ഉദ്യോഗസ്ഥരുടെയും നില മെച്ചപ്പെട്ടതായും സൂചനയുണ്ട്.