Tuesday, October 14, 2025

മഞ്ഞ് ഉരുകുന്നു: കിഴക്കൻ ഒൻ്റാരിയോയിൽ വെള്ളപ്പൊക്ക സാധ്യത

Officials, residents watch for flooding as spring melt underway in eastern Ontario

ഓട്ടവ : വസന്തകാലം വരവായതോടെ മഞ്ഞ് ഉരുകുമ്പോൾ, കിഴക്കൻ ഒൻ്റാരിയോയിലെ നദികളിൽ ജലനിരപ്പ് ഉയരുമെന്ന് ഓട്ടവ റിവർ റെഗുലേഷൻ പ്ലാനിംഗ് ബോർഡ് മുന്നറിയിപ്പ് നൽകി. മഞ്ഞ് ഉരുകുന്നതിനാൽ ഓട്ടവ നദിയിലെ ജലനിരപ്പ് ഈ വർഷം സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നും ബോർഡ് പറയുന്നു. എന്നാൽ, വലിയ വെള്ളപ്പൊക്കത്തിന് നിലവിൽ സാധ്യതയില്ല.

ഓട്ടവ നദിയിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കുറവാണെന്നും എന്നാൽ, ചെറിയ ജലപാതകളിൽ ജലനിരപ്പ് അതിവേഗം ഉയരുമെന്നും സിറ്റി പൊതുമരാമത്ത്, എമർജൻസി പ്ലാനിങ് മാനേജർ ജിം ലെത്ത്ബ്രിഡ്ജ് പറയുന്നു. വെള്ളപ്പൊക്ക സാഹചര്യങ്ങളെക്കുറിച്ചും പ്രവചനത്തെക്കുറിച്ചും ജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം പ്രദേശത്തെ മൂന്ന് കൺസർവേഷൻ അതോറിറ്റികൾ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മഞ്ഞ് ഉരുകുന്നതോ കനത്ത മഴയോ ഉണ്ടാക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമേ അറിയാൻ കഴിയൂ എന്നതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കണമെന്നും ജിം ലെത്ത്ബ്രിഡ്ജ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!