ഓട്ടവ : ഒൻ്റാരിയോ നിവാസികളോടും മറ്റു പ്രവിശ്യകളിലെ പൗരന്മാരോടും, പ്രത്യേകിച്ച് നിലക്കടല അലർജിയുള്ളവർ, ഈറ്റ്‌ലോവ് ബ്രാൻഡ് ഓർഗാനിക് ബദാം ബട്ടർ കപ്പ് അവരുടെ കൈവശമുണ്ടോ എന്ന് പരിശോധിക്കണമെന്ന നിർദ്ദേശവുമായി ഹെൽത്ത് കാനഡ. ഈ ഡെസേർട്ടിൽ നിലക്കടല അടങ്ങിയിട്ടുണ്ടെന്നും അവ ലേബലിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഫെഡറൽ ഏജൻസി പറയുന്നു.

51 ഗ്രാം പാക്കേജുകളിൽ ഈ ഉൽപ്പന്നങ്ങൾ കാനഡയിലുടനീളം വിറ്റതായി ഏജൻസി അറിയിച്ചു. ഭക്ഷ്യസുരക്ഷാ അന്വേഷണത്തിൻ്റെ ഭാഗമായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ പരിശോധനാ ഫലങ്ങളാണ് തിരിച്ചുവിളിക്കലിന് കാരണമായത്. ഉൽപ്പന്നം വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും കൂടുതൽ അന്വേഷണങ്ങൾ കൂടുതൽ തിരിച്ചുവിളിക്കലിലേക്ക് നയിച്ചേക്കുമെന്നും CFIA പറയുന്നു.

നിലക്കടല അലർജിയുള്ളവർക്ക് ഡെസേർട്ട് കഴിക്കുന്നതിലൂടെ ഗുരുതരവുമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. ഉപഭോക്താക്കൾ തിരിച്ചുവിളിച്ച ഡെസേർട്ട് കഴിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണം. എന്നാൽ, മാർച്ച് 21 വരെ, തിരിച്ചുവിളിച്ച ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അലർജിയോ രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.