Tuesday, October 14, 2025

യുഎസിനെ ഉപേക്ഷിച്ച് യാത്രക്കാർ: സീസണൽ ഫ്ലൈറ്റുകൾ റദ്ദാക്കി വെസ്റ്റ്‌ജെറ്റ്

WestJet suspends 2 American routes

എഡ്മിന്‍റൻ : ആൽബർട്ടയിൽ നിന്നും അമേരിക്കയിലേക്കുള്ള രണ്ടു വെസ്റ്റ്‌ജെറ്റ് സീസണൽ ഫ്ലൈറ്റുകൾ ഈ വേനൽക്കാലത്ത് പറക്കില്ല. എഡ്മിന്‍റൻ-ഒർലാൻഡോ, കാൽഗറി-ന്യൂയോർക്ക് സീസണൽ ഫ്ലൈറ്റുകളാണ് കാൽഗറി ആസ്ഥാനമായുള്ള വെസ്റ്റ്‌ജെറ്റ് എയർലൈൻ റദ്ദാക്കിയത്. കാനഡ-യുഎസ് വ്യാപാര യുദ്ധത്തെ തുടർന്ന് കനേഡിയൻ യാത്രക്കാർ അമേരിക്കയിലേക്കുള്ള യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് വെസ്റ്റ്‌ജെറ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ജോൺ വെതറിൽ അറിയിച്ചു. സീസണൽ ഫ്ലൈറ്റുകൾ റദ്ദാക്കിയ വിവരം എല്ലാ യാത്രക്കാരെയും അറിയിക്കുമെന്നും അദ്ദേഹം പറയുന്നു.

യുഎസിനെ ഉപേക്ഷിച്ച് മെക്സിക്കോ, കരീബിയൻ തുടങ്ങിയ മറ്റ് സൺ ഡെസ്റ്റിനേഷനുകളിലേക്കും അറ്റ്ലാൻ്റിക് ഡെസ്റ്റിനേഷനുകളിലേക്കും കനേഡിയൻ പൗരന്മാർ തങ്ങളുടെ യാത്ര മാറ്റിയതായി ജോൺ വെതറിൽ പറയുന്നു. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നത് വ്യോമയാന വ്യവസായത്തിലുടനീളം സാധാരണമാണ്, അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!