ടൊറൻ്റോ : വാരാന്ത്യത്തിലുടനീളം ടൊറൻ്റോയിൽ ശൈത്യകാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. വെള്ളിയാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച ഉച്ചവരെ ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

വെള്ളിയാഴ്ച സ്ഥിതിഗതികൾ വഷളാകുന്നതിന് മുമ്പ് വ്യാഴാഴ്ച ടൊറൻ്റോയിൽ ഉയർന്ന താപനില 9 ഡിഗ്രി സെൽഷ്യസ് വരെ എത്തും. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയും മഞ്ഞുവീഴ്ചയും മഞ്ഞുമഴയ്ക്കും സാധ്യതയുണ്ട്. അതിശൈത്യകാലാവസ്ഥയെ തുടർന്ന് വാരാന്ത്യം മുഴുവൻ അപകടകരമായ ഡ്രൈവിങ് സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.