മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാൻ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചതായി റിപ്പോർട്ട്. സംഭവത്തിനെ തുടർന്ന് നാട്ടുകാരും അയല്‍വാസികളും യുവാവിന്റെ കൈകാലുകള്‍ ബന്ധിച്ച് പൊലീസിൽ ഏല്പിച്ചു. തുടർന്ന് താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന് സെന്ററിലേക്ക് മാറ്റി. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നും പിന്നീട് അതിന് അടിമയായെന്നും യുവാവ് പറഞ്ഞു. ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നും പല ഘട്ടങ്ങളിലായി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചിരുന്നില്ലെന്നും യുവാവ് വെളിപ്പെടുത്തി.

