Wednesday, September 10, 2025

മാരിടൈംസിലുടനീളം പെട്രോൾ-ഡീസൽ വില കൂടി

Price of gas up across the Maritimes

ഹാലിഫാക്സ് : മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും ഒറ്റരാത്രികൊണ്ട് പെട്രോൾ-ഡീസൽ വില വർധിച്ചു.

നോവസ്കോഷ

നോവസ്കോഷയിൽ, സാധാരണ പെട്രോളിന്‍റെ വില 3.9 സെൻ്റ് വർധിച്ചു. ഇതോടെ ഹാലിഫാക്സ് മേഖലയിൽ പെട്രോളിന്‍റെ വില ലിറ്ററിന് 163.9 സെൻ്റായി. പ്രവിശ്യയിൽ ഡീസലിന് മൂന്ന് സെൻ്റും വർധിച്ചു. നിലവിൽ ഡീസലിന് ലിറ്ററിന് 181.0 സെൻ്റാണ് വില. പ്രവിശ്യയിലെ മറ്റൊരു നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 165.9 സെൻ്റാണ് ഈടാക്കുന്നത്. ഡീസലിൻ്റെ ഏറ്റവും കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 182.9 സെൻ്റാണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോളിന് 6.9 സെൻ്റ് വർധന രേഖപ്പെടുത്തി. ലിറ്ററിന് 169.9 സെൻ്റാണ് പുതിയ കുറഞ്ഞ വില. പ്രവിശ്യയിൽ ഡീസൽ വിലയും വർധിച്ചു. ലിറ്ററിന് 190.4 സെൻ്റാണ് പുതിയ കുറഞ്ഞ വില.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് 4.1 സെൻ്റ് വർധിച്ചു. ലിറ്ററിന് 164.2 സെൻ്റാണ് പുതിയ പരമാവധി വില. കൂടാതെ പ്രവിശ്യയിൽ ഡീസൽ വിലയിൽ 3.3 സെൻ്റ് വർധന ഉണ്ടായി. ഇതോടെ ന്യൂബ്രൺസ്വിക്കിലെ ഡീസൽ വില 186.3 സെൻ്റായി ഉയർന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!