Sunday, August 17, 2025

കാർബൺ നികുതി ഒഴിവാക്കൽ: മാരിടൈംസിൽ ഇന്ധനവിലയിൽ വൻ ഇടിവ്

Major drop in Maritime gas prices after consumer carbon tax removal

ഹാലിഫാക്സ് : ഉപഭോക്തൃ കാർബൺ നികുതി എടുത്തുകളഞ്ഞതിനെത്തുടർന്ന് ഒറ്റരാത്രികൊണ്ട് മാരിടൈംസിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുത്തനെ ഇടിഞ്ഞു.

നോവസ്കോഷ

നോവസ്കോഷയിൽ സാധാരണ പെട്രോളിൻ്റെ വില 17.4 സെൻ്റ് കുറഞ്ഞു. ഹാലിഫാക്സ് മേഖലയിൽ ലിറ്ററിന് 146.5 സെൻ്റാണ് പുതിയ വില. പ്രവിശ്യയിൽ ഡീസൽ വില 19.8 സെൻ്റ് കുറഞ്ഞിട്ടുണ്ട്. ഇതോടെ പ്രവിശ്യയിലെ ഡീസൽ വില ലിറ്ററിന് 161.2 സെൻ്റായി. കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 148.5 സെൻ്റും ഡീസലിന് ലിറ്ററിന് 163.1 സെൻ്റുമാണ് ഈടാക്കുന്നത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോൾ വിലയിൽ 20.3 സെൻ്റ് കുറവുണ്ടായി. ലിറ്ററിന് 149.6 സെൻ്റാണ് ഇപ്പോൾ കുറഞ്ഞ വില. ദ്വീപിൽ ഡീസൽ വില 24.5 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 165.9 സെൻ്റാണ് ഇപ്പോൾ കുറഞ്ഞ വില.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ, സാധാരണ പെട്രോളിൻ്റെ വില ലിറ്ററിന് 20.2 സെൻ്റ് കുറഞ്ഞു. ഇതോടെ പ്രവിശ്യയിലെ പെട്രോൾ വില ലിറ്ററിന് 144.0 സെൻ്റായി. പ്രവിശ്യയിൽ ഡീസൽ വിലയും കുറഞ്ഞു. 24.6 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 161.7 സെൻ്റാണ് പ്രവിശ്യയിലെ പുതിയ ഡീസൽ വില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!