Wednesday, October 15, 2025

വധശിക്ഷയ്ക്ക് പിന്തുണ: സ്ഥാനാർത്ഥിയെ പിൻവലിച്ച് കൺസർവേറ്റീവ് പാർട്ടി

Support for the death penalty: Conservative Party withdraws candidate

ഓട്ടവ : വധശിക്ഷയെ പരസ്യമായി പിന്തുണച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് ഫെഡറൽ കൺസർവേറ്റീവ് പാർട്ടി. ഒൻ്റാരിയോ വിൻസർ-ടെകംസെ-ലേക്‌ഷോർ റൈഡിങ്ങിൽ നിന്നും മാർക്ക് മക്കെൻസി ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിയാകില്ലെന്ന് പാർട്ടി വക്താവ് സ്ഥിരീകരിച്ചു. വിൻസർ സിറ്റി കൗൺസിലർ കൂടിയായ മാർക്ക് മക്കെൻസി, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വധശിക്ഷ നൽകണമെന്ന് നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാർക്ക് മക്കെൻസിയുടെ അഭിപ്രായങ്ങൾ അസ്വീകാര്യമാണ്. അദ്ദേഹം കൺസർവേറ്റീവ് സ്ഥാനാർത്ഥിയായിരിക്കില്ല, പാർട്ടി വക്താവ് അറിയിച്ചു.

മൂന്ന് വർഷം മുമ്പ് ഫ്രീഡം കോൺവോയ് പ്രതിഷേധത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കോമഡി പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോളാണ് മാർക്ക് മക്കെൻസി വധശിക്ഷയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത്. 2022 ഫെബ്രുവരി 18-ലെ എപ്പിസോഡിനിടെ, വധശിക്ഷയെ താൻ അനുകൂലിക്കുന്നതായും ഇലക്ട്രിക് ചെയർ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും മക്കെൻസി പറഞ്ഞിരുന്നു. വിൻസർ-ടെകംസെ-ലേക്‌ഷോർ റൈഡിങ്ങിൽ ലിബറൽ സ്ഥാനാർത്ഥിയായി ഐറെക് കുസ്മിയർസിക്, എൻഡിപിയുടെ അലക്‌സ് ഇലിജോസ്‌കി, പീപ്പിൾസ് പാർട്ടി ഓഫ് കാനഡയുടെ നിക്ക് ബാബിക്ക് എന്നിവരാണ് മത്സരിക്കുന്നത്. ഏപ്രിൽ 28-നാണ് ഫെഡറൽ തിരഞ്ഞെടുപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!