ബ്രാംപ്ടൺ : നഗരത്തിൽ ഇന്ന് ഉച്ചക്ക് നടന്ന വെടിവെപ്പിൽ യുവാവ് മരിച്ചു. ഉച്ചക്ക് ഒരു മണിയോടെ സാൻഡൽവുഡ് പാർക്ക്വേ ഈസ്റ്റിന് സമീപം ബ്രമാലിയ റോഡിലെ ഡ്യൂസൈഡ് ഡ്രൈവിലുള്ള പ്ലാസയുടെ പാർക്കിങ് സ്ഥലത്താണ് വെടിവെപ്പ് നടന്നതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു.

വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പ്രതികളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.