Monday, August 18, 2025

യുഎസ് താരിഫ് ഭീഷണി: തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തി മാർക്ക് കാർണി

Mark Carney suspending campaign to hold meetings on Trump tariffs

ഓട്ടവ : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം താൽക്കാലികമായി നിർത്തി ലിബറൽ ലീഡർ മാർക്ക് കാർണി. താരിഫുകളെക്കുറിച്ചുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ബുധനാഴ്ചത്തെ പ്രഖ്യാപനത്തിന് മുന്നോടിയായി മീറ്റിങ്ങുകൾക്കായി ഓട്ടവയിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മീറ്റിങ്ങുകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല. എന്നാൽ, യുഎസ് സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാനും കാനഡയെ ദുർബലപ്പെടുത്താനും ട്രംപ് ശ്രമിക്കുന്നതിനാൽ കനേഡിയൻ പൗരന്മാർ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കാർണി പറഞ്ഞു.

അതേസമയം പ്രതീക്ഷിക്കുന്ന “പരസ്പര താരിഫുകൾ” സഹിതം, കാനഡയിലും മെക്സിക്കോയിലുമുള്ള പ്രത്യേക താരിഫുകളിലെ താൽക്കാലിക വിരാമം നാളെ അവസാനിക്കുമോ എന്ന് വ്യക്തമല്ല. ഇരുരാജ്യങ്ങൾക്കുമെതിരെയുള്ള താരിഫുകൾ ഏപ്രിൽ 2 വരെ താൽക്കാലികമായി നിർത്തുമെന്ന് ട്രംപ് മാർച്ച് ആദ്യം പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!