Monday, August 18, 2025

തെക്കൻ ഒൻ്റാരിയോയിൽ കനത്ത മഴ

Up to 50 mm of rainfall coming to southern Ontario

ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ടൊറൻ്റോ, ഗോൾഡൻ ഹോഴ്സ്ഷൂ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. ബുധനാഴ്ച പുലർച്ചെ ആരംഭിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

cansmiledental

ഈ മേഖലയിൽ 30 മുതൽ 50 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ പ്രവിശ്യയിലുടനീളം ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ട്. ലണ്ടൻ ഒൻ്റാരിയോ, കിച്ചനർ, നയാഗ്ര ഫോൾസ് തുടങ്ങിയ ജിടിഎയുടെ തെക്ക് ഭാഗങ്ങളിലും 50 മില്ലിമീറ്റർ വരെ കനത്ത മഴ ലഭിക്കും. ഓഷവ, ദുർഹം മേഖലകളിൽ മഞ്ഞുവീഴ്ചയുടെ മുന്നറിയിപ്പുണ്ട്. ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ, മഴയുടെ അളവ് 50 മില്ലിമീറ്ററിൽ കൂടുതലായേക്കാം, എൻവയൺമെൻ്റ് കാനഡ പറയുന്നു. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!