ലൈബ്രറി സിസ്റ്റം ആക്സസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പൊതു ലൈബ്രറികളിലെ എല്ലാ പിഴകളും ഔദ്യോഗികമായി ഒഴിവാക്കുന്നു. വ്യാഴാഴ്ച രാവിലെ സിറ്റി ഹാളിലെ പബ്ലിക് ലൈബ്രറിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിച്ച മേയർ ജോൺ ടോറി എല്ലാ ലൈബ്രറി ഉപയോക്താക്കൾക്കും വൈകിയുള്ള പിഴകൾ ഒഴിവാക്കുമെന്ന് പറഞ്ഞു. കുട്ടികൾക്കുള്ള ലേറ്റ് ഫീ ഒഴിവാക്കി കഴിഞ്ഞ വർഷം നടപ്പിലാക്കിയിരുന്നു.
“കുറഞ്ഞ വരുമാനമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വൈകിയുള്ള പിഴകൾ വലിയ ചിലവാകുമെന്നും ഉപഭോക്താക്കൾക്ക് പിഴയുണ്ടാകുമ്പോൾ, ലൈബ്രറി സംവിധാനം ഉപയോഗിക്കുന്നതിനും എല്ലാ സേവനങ്ങളും മെറ്റീരിയലുകളും പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത കുറയുമെന്നും അതിനാൽ പിഴയൊഴിവാക്കുകയാണെന്നും ടോറി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ നീക്കത്തിന് മുമ്പ് സിറ്റി കൗൺസിൽ അംഗീകാരം നൽകിയിരുന്നു, കൂടാതെ 2022-ലെ പ്രവർത്തന ബജറ്റിൽ 500,000 ഡോളർ കുട്ടികൾക്ക് പുറമെ യുവാക്കൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പിഴകൾ നീക്കം ചെയ്യുന്നതിനായി മാറ്റിവച്ചിട്ടുണ്ട്.