വാഷിംഗ്ടൺ ഡിസി : വീണ്ടുമൊരു വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക ഉയർത്തി ചൈനയ്‌ക്കെതിരായ അധിക താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച യുഎസ് താരിഫുകൾക്ക് തിരിച്ചടി നൽകുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി.

ഏപ്രിൽ 8-നകം യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള 34% തീരുവ പിൻവലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ ചൈനയ്ക്ക് 50% അധിക താരിഫുകൾ അമേരിക്ക ചുമത്തും, ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ യുഎസുമായി ചൈനീസ് സർക്കാർ അഭ്യർത്ഥിച്ച കൂടിക്കാഴ്ച അടക്കം എല്ലാ ചർച്ചകളും നിർത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോക്ക് മാർക്കറ്റ് ഇടിവ് തുടരുകയും മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വർധിക്കുകയും ചെയ്യുന്നതിനിടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.