ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയിൽ ഇന്ന് വൈകുന്നേരം മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ ശക്തമായ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. കാറ്റിൻ്റെ ശക്തി മണിക്കൂറിൽ 80 കിലോമീറ്റർ വേഗം കൈവരിക്കുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നു. ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുകയും വൈദ്യുതി മുടക്കം ഉണ്ടാകുകയും ചെയ്യും. ദുർഹം, യോർക്ക് മേഖലകൾ, ന്യൂമാർക്കറ്റ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

കാറ്റ് മൂലമുണ്ടാകുന്ന തകരാറുകൾ നന്നാക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ യൂട്ടിലിറ്റി കമ്പനികൾ സജ്ജമാണ്. പൊതുജനങ്ങൾ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കാറ്റ് ശമിക്കുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാനും കാലാവസ്ഥാ ഏജൻസി ശുപാർശ ചെയ്യുന്നു.