ടൊറൻ്റോ : ടൊറൻ്റോ പബ്ലിക് ലൈബ്രറി (ടിപിഎൽ) ബോർഡുമായുള്ള നാലുവർഷത്തെ കരാർ ജീവനക്കാർ അംഗീകരിച്ചതായി വർക്കേഴ്സ് യൂണിയൻ. 2,300 ടിപിഎൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ടൊറൻ്റോ പബ്ലിക് ലൈബ്രറി വർക്കേഴ്സ് യൂണിയൻ ലോക്കൽ 4948 മൂന്ന് മാസത്തെ കരാർ ചർച്ചയ്ക്ക് ശേഷം മാർച്ച് 31-ന് ഒരു താൽക്കാലിക കരാറിൽ എത്തിച്ചേർന്നിരുന്നു. മുൻ കരാർ 2024 ഡിസംബർ 31-ന് കാലഹരണപ്പെട്ടിരുന്നു.

വേതന വർധന, ജോലി സ്ഥലത്തെ സുരക്ഷ, ജീവനക്കാരുടെ കുറവിനുള്ള പരിഹാരം തുടങ്ങിയവ പുതിയ കരാറിൽ ഉൾപ്പെടുന്നതായി യൂണിയൻ പറയുന്നു. അതേസമയം ഇക്വിറ്റി ആൻഡ് ഇൻക്ലൂഷൻ, ജീവനക്കാരുടെ മാനസികാരോഗ്യം, ആനുകൂല്യ കവറേജ്, ജീവിതച്ചെലവ് എന്നിവയുൾപ്പെടെ ഇരുകക്ഷികളുടെയും പ്രധാന ആശങ്കകൾ പുതിയ കരാർ പരിഹരിക്കുന്നതായി ടൊറൻ്റോ പബ്ലിക് ലൈബ്രറി ബോർഡ് പറയുന്നു.