വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനൊരുങ്ങുന്ന ജനങ്ങൾ മാസങ്ങൾ നീണ്ട കാത്തിരിപ്പ് നേരിടുന്നതായി റിപ്പോർട്ട്. മാസങ്ങളാണ് ടെസ്റ്റിനായി ആളുകള്‍ കാത്തിരിക്കേണ്ടി വരുന്നത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലങ്ങളുടെയും പരിശോധകരുടെയും കുറവാണ് നീണ്ട കാത്തിരിപ്പിന് കാരണമായി ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ (ഐസിബിസി) ചൂണ്ടിക്കാണിക്കുന്നത്.

ലൈസൻസ് ടെസ്റ്റിന് എത്തുന്നവരുടെ വർധനയ്ക്ക് ഒപ്പം ആവശ്യത്തിന് പരിശോധകർ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നതായി ഐസിബിസി വക്താവ് ഗ്രെഗ് ഹാര്‍പ്പര്‍ പറയുന്നു. ഇതുവരെ പ്രവിശ്യയിലാകെ 10 എക്‌സാമിനര്‍മാരെ ഏജന്‍സി നിയമിച്ചിട്ടുണ്ടെന്ന് ഹാര്‍പ്പര്‍ പറഞ്ഞു. പുതിയ 10 എക്‌സാമിനര്‍മാരെ കൂടി നിയമിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ, അത് എപ്പോൾ നടക്കുമെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആളുകള്‍ക്ക് അവരുടെ പരീക്ഷ പലതവണ വീണ്ടും എഴുതേണ്ടി വരുന്നതിനാല്‍ സിസ്റ്റത്തിലെ നടപടിക്രമങ്ങള്‍ തടസ്സപ്പെടുമെന്നതാണ് ഐസിബിസി നേരിടുന്ന മറ്റൊരു പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.