ഓട്ടവ : ചെറിയ കുട്ടികൾക്ക് ശ്വാസംമുട്ടൽ അപകടസാധ്യത ഉള്ളതിനാൽ കാനഡയിൽ വിറ്റ രണ്ട് ഫിഷർ-പ്രൈസ് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ. ബ്രഞ്ച് ആൻഡ് ഗോ സ്‌ട്രോളർ ടോയ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ 3-ഇൻ-1 സ്‌നുഗപപ്പി ആക്‌റ്റിവിറ്റി സെൻ്റർ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ.

നിലവിൽ ഇതുവരെ ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് പരുക്കുകളൊന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കൂടാതെ കാനഡയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഫെഡറൽ ഹെൽത്ത് ഏജൻസി അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ ഉടൻ തന്നെ അത് ഉപയോഗിക്കുന്നത് നിർത്തണമെന്നും ഫിഷർ-പ്രൈസുമായി ബന്ധപ്പെടണമെന്നും ഏജൻസി നിർദ്ദേശിച്ചു. 2022 ഓഗസ്റ്റ് മുതൽ 2025 ഫെബ്രുവരി വരെ കാനഡയിലുടനീളം നാലായിരത്തി അഞ്ഞൂറ് ബ്രഞ്ച്, ഗോ സ്‌ട്രോളർ ടോയ് വിറ്റഴിച്ചിട്ടുണ്ട്. 3-ഇൻ-1 സ്‌നുഗപപ്പി ആക്‌റ്റിവിറ്റി സെൻ്റർ 2023 മെയ് മുതൽ 2024 ഡിസംബർ വരെ കാനഡയിൽ 2,000 എണ്ണം വിറ്റിട്ടുണ്ട്.