കാൽഗറി : ലിവിങ്സ്റ്റൺ നോർത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയിൽ നിന്നും കാണാതായ അങ്കമാലി നീലീശ്വരം സ്വദേശി പുതുശേരി ഫിൻ്റോ ആന്‍റണിയെ (39) കണ്ടെത്തിയതായി കാൽഗറി പൊലീസ്. 12 വർഷമായി കാനഡയിൽ ജോലി ചെയ്യുന്ന ഫിൻ്റോയെ ഏപ്രിൽ 5 ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോർത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടിൽ നിന്നുമാണ് കാണാതായത്.

ജിപിഎസ് സംവിധാനമുള്ള വാഹനത്തിൽ പുറത്തു പോയതിനു ശേഷം തിരികെ വന്നില്ലെന്ന് പൊലീസ് പറയുന്നു. ആൽബർട്ട ലൈസൻസ് പ്ലേറ്റ് CTR 9938 ഉള്ള ഒരു കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിൻ്റോ വീട്ടിൽ നിന്ന് പുറപ്പെട്ടത്.