Sunday, August 17, 2025

വിൻസർ അസംബ്ലി പ്ലാൻ്റിൽ ഉത്പാദനം ഏപ്രിൽ 21-ന് ആരംഭിക്കും: സ്റ്റെല്ലാൻ്റിസ്

Stellantis to resume production at Windsor plant after two week pause

ഓട്ടവ : വിൻസർ അസംബ്ലി പ്ലാൻ്റിൽ ഉത്പാദനം ഉടൻ പുനഃരാരംഭിക്കുമെന്ന് സ്റ്റെല്ലാൻ്റിസ്. പ്ലാൻ്റിലെ രണ്ട് ഷിഫ്റ്റുകളും ഏപ്രിൽ 21, ഏപ്രിൽ 28 തീയതികൾ ആരംഭിക്കുമെന്ന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനായ യൂണിഫോർ ലോക്കൽ 444 സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും ഏർപ്പെടുത്തിയ 25% താരിഫിനെ തുടർന്ന് അമേരിക്കൻ ആസ്ഥാനമായുള്ള സ്റ്റെല്ലാൻ്റിസ് ഏപ്രിൽ 2-ന് പ്ലാൻ്റ് കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയിൽ, ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റിൽ ഇലക്ട്രിക് ജീപ്പ് കോമ്പസ് എസ്‌യുവിയുടെ ഉത്പാദനം താൽക്കാലികമായി നിർത്തുമെന്ന് സ്റ്റെല്ലാൻ്റിസ് പ്രഖ്യാപിച്ചു. എന്നാൽ, ഈ പ്ലാൻ്റിലെ ഉൽപ്പാദനം എപ്പോൾ പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബ്രാംപ്ടൺ പ്ലാൻ്റ് അടച്ചുപൂട്ടിയതോടെ ഏകദേശം 3,000 ജീവനക്കാർ പ്രതിസന്ധിയിലായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!