Wednesday, December 10, 2025

സൈബർ ആക്രമണം: മൺട്രിയോൾ ആശുപത്രിയുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

Cyberattack on West Island clinic exposed personal information

മൺട്രിയോൾ : നഗരത്തിലെ ബ്രൺസ്‌വിക്ക് മെഡിക്കൽ സെൻ്റർ സൈബർ ആക്രമണം നേരിട്ടതായി റിപ്പോർട്ട്. മാർച്ച് 24-നുണ്ടായ സൈബർ ആക്രമണത്തിൽ രോഗികളുടെയും ജീവനക്കാരുടെയും ഫിസിഷ്യൻമാരുടെയും സ്വകാര്യ വിവരങ്ങൾ ചോർന്നതായി മെഡിക്കൽ സെൻ്റർ സിഇഒ വിൻസ് ട്രെവിസോണോ അറിയിച്ചു. ഭീഷണി നിയന്ത്രിക്കുന്നതിനും ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താൻ സൈബർ സുരക്ഷാ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

ആശുപത്രി സെർവറുകളിൽ നിന്ന് രോഗികളുടെ വ്യക്തിഗത വിവരങ്ങളും ആരോഗ്യ വിവരങ്ങളും ആക്‌സസ് ചെയ്യുകയും ചോർന്നതായും ജീവനക്കാർക്കും പ്രൊഫഷണലുകൾക്കും സംഭവത്തെക്കുറിച്ച് നേരിട്ട് അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും സിഇഒ വിൻസ് ട്രെവിസോണോ പറഞ്ഞു. ഇത്തരം സംഭവം തടയുന്നതിനും ഇത് ആവർത്തിക്കാതിരിക്കുന്നതിനുമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!