നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പോലീസ് പിടിച്ചെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തെളിവായതിനാലാണ് ദിലീപിന്റെ കാര്‍ കസ്റ്റഡിയിലെടുത്തത്.
കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാണ് ഈ ചുവന്ന മാരുതി കാര്‍ എന്നാണ് കരുതുന്നത്. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതതിനെ തുടർന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്. നടന്‍ ദിലീപിനയച്ച കത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിരുന്നു. കേസന്വേഷണത്തിലെ സുപ്രധാന തെളിവുകളിലൊന്നായി ഇതോടെ കത്തു മാറി.
പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച കാര്‍ ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ എത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്തുക എന്ന പരിശ്രമമാണ് പോലീസ് നടത്തുന്നത്.