ടൊറൻ്റോ : നഗരത്തിലെ നോർത്ത് റിവർഡെയ്ൽ മേഖലയിലുണ്ടായ വെടിവെപ്പിൽ മരണസംഖ്യ രണ്ടായി. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ ബെയിൻ-ലോഗൻ അവന്യൂവിൽ നടന്ന വെടിവെപ്പിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടാമത്തെ ആളും മരിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു.

പ്രതികൾ രണ്ടു പേരുണ്ടെന്നും വെടിവെപ്പ് രണ്ടു യുവാക്കളെ കേന്ദ്രീകരിച്ച് നടന്നതാണെന്നും പൊലീസ് പറയുന്നു. സംഭവശേഷം പ്രതികൾ വിത്രോ പാർക്കിലൂടെ രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. മാർച്ച് 21 വെള്ളിയാഴ്ച മൂന്ന് കുട്ടികൾക്ക് വെടിയേറ്റത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ റിവർഡെയ്ലിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.