ടൊറൻ്റോ : വെള്ളിയാഴ്ച പുലർച്ചെ സ്കാർബ്റോയിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു. പുലർച്ചെ പന്ത്രണ്ടരയോടെ എഗ്ലിൻ്റൺ അവന്യൂ ഈസ്റ്റിനും ബ്രിംലി റോഡിനും സമീപമാണ് അപകടമുണ്ടായത്.

വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് കാറിന് തീപിടിക്കുകയും ഡ്രൈവർ ഉള്ളിൽ കുടുങ്ങിപ്പോകുകയും ചെയ്തു. സംഭവ സ്ഥലത്ത് തന്നെ ഡ്രൈവർ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ദൃക്‌സാക്ഷികളായവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.