വൻകൂവർ : മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട ബ്രിട്ടിഷ് കൊളംബിയ ഇൻ്റീരിയറിലൂടെയുള്ള ഹൈവേ ഭാഗികമായി വീണ്ടും തുറന്നതായി പ്രവിശ്യ ഗതാഗത മന്ത്രാലയം അറിയിച്ചു. പാറക്കഷ്ണങ്ങൾ തൊഴിലാളികൾ നീക്കം ചെയ്തതായും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഹൈവേ 3A ഒറ്റവരി ഗതാഗതത്തിനായി തുറന്നതായും അധികൃതർ റിപ്പോർട്ട് ചെയ്തു. കെറെമിയോസിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വടക്കുകിഴക്കായി ചൊവ്വാഴ്ച രാവിലെയാണ് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്.

യെല്ലോ ലേക്ക് സ്ലൈഡ് ഏരിയയ്ക്ക് സമീപമുള്ള യാത്രക്കാർ കാലതാമസം പ്രതീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. എന്നാൽ, ഹൈവേ പൂർണമായും ഗതാഗതത്തിനായി തുറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.