Sunday, August 31, 2025

റഷ്യക്കെതിരായ പോരാട്ടത്തിൽ ആയുധങ്ങൾ വാങ്ങാൻ കാനഡയോട് പണം ആവശ്യപ്പെട്ടു യുക്രെയ്ൻ എംപിമാർ

റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തെ സഹായിക്കുന്നതിന് സൈനിക ആയുധങ്ങൾ വാങ്ങാൻ ആവശ്യമായ പണം തങ്ങളുടെ രാജ്യത്തിന് നൽകണമെന്ന് ഉക്രേനിയൻ എംപിമാർ കാനഡയോട് ആവശ്യപ്പെട്ടു.

ഉക്രേനിയൻ പാർലമെന്റംഗങ്ങളുടെ സംഘം ഈ ആഴ്ച ഒട്ടാവയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും മറ്റ് ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥരെയും കാണാനും കൂടുതൽ പിന്തുണ ഉറപ്പാക്കാനുമുള്ള തീവ്രശ്രമത്തിലാണ്.

റഷ്യയുമായുള്ള ചർച്ചകൾ സമാധാനത്തിലേക്ക് നയിക്കുമെന്ന് തങ്ങൾക്ക് സംശയമുണ്ടെന്ന് എംപിമാർ പറഞ്ഞു. തങ്ങളുടെ രാജ്യത്തെ യഥാർത്ഥത്തിൽ സംരക്ഷിക്കാനുള്ള ഏക മാർഗം സൈനിക മേധാവിത്വം കൈവരിക്കുക എന്നതാണ്.

തങ്ങളുടെ രാജ്യത്തിന് ആവശ്യമായ ആയുധങ്ങളുടെ പട്ടിക ടാങ്കുകളും വിമാന വിരുദ്ധ ആയുധങ്ങളും ഉൾപ്പെടെ, കനേഡിയൻ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും ഉക്രേനിയൻ പാർലമെന്റംഗങ്ങൾ അറിയിച്ചു.

വരുന്ന ബജറ്റിൽ അത്തരം ആയുധങ്ങൾക്കുള്ള ധനസഹായം ഉൾപ്പെടുത്താൻ ലിബറൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈനികേതര പിന്തുണയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറയുന്നു.

ഉക്രെയ്‌നിനായി കൂടുതൽ ആയുധങ്ങൾ നൽകാൻ കാനഡ ശ്രമിക്കുമെന്നു ട്രൂഡോയും പ്രതിരോധ മന്ത്രി അനിത ആനന്ദും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!