കാൽഗറി ; ഏറെ നാളുകളായുള്ള തന്റെ കാത്തിരിപ്പിനും കഠിന പ്രയത്നത്തിനും അവസാനം കുറിച്ചിരിക്കുകയാണ് കനേഡിയൻ മലയാളിയായ കണ്ണൻ സി.ജെ. കാനഡയിലെ കാൽഗറിയിൽ നിന്നും മറ്റൊരു പ്രതിഭ കൂടി സിനിമാലോകത്തേക്ക് എത്തുമ്പോൾ വളരെ ആകാംക്ഷയോടെയാണ് മലയാളിസമൂഹം കാത്തിരിക്കുന്നത്.
തന്റെ വളരെ നാളത്തെ ഒരു സ്വപ്നമാണ് ഈ വരുന്ന ഏപ്രിൽ 9 ന് പൂവണിയുവാൻ പോകുന്നത്.
മലയാളത്തിന്റെ ഏറ്റവും മുൻനിര സംവിധായകരിൽ ഒരാളായ ജയരാജ് സംവിധാനം ചെയ്യുന്ന “അവൾ” എന്ന സിനിമയിലൂടെയാണ് കണ്ണൻ തന്റെ സിനിമാ സംഗീത സംവിധാനത്തിന് ആരംഭം കുറിക്കുന്നത്.
കേരളാ ഫോക്കുലാർ അക്കാദമി ചെയർമാനും പ്രമുഖ നാടൻ പാട്ട് കലാകാരനുമായ ശ്രീ സി ജെ കുട്ടപ്പൻ മാഷിന്റെ മകനാണ് കണ്ണൻ. ഏപ്രിൽ 9 നു “അവൾ” എന്ന സിനിമയുടെ ആദ്യ ഗാനം റിലീസ് ആകുമ്പോൾ പ്രവാസി മലയാളികൾക്ക് പ്രത്യേകിച്ച് കാനഡയിലെ മലയാളികൾക്ക് മുഴുവൻ അഭിമാനമാവുകയാണ് കണ്ണൻ എന്ന യുവസംഗീത സംവിധായകൻ.യുവ തലമുറകൾക്ക് പ്രചോദനമാണ് കനേഡിയൻ മലയാളിയായ കണ്ണന് ലഭിച്ച വിജയം.