റെജൈന : കിഴക്ക്-മധ്യ, തെക്കുകിഴക്കൻ സസ്കാച്വാനിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ് നൽകിഎൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). ചില പ്രദേശങ്ങളിൽ 20 സെൻ്റീമീറ്ററോളം മഞ്ഞു വീഴാമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ കുറയും.

യോർക്ക്‌ടൺ, മെൽവിൽ, കെനോസി ലേക്ക്, കെൽവിംഗ്ടൺ എന്നിവിടങ്ങളിലും പടിഞ്ഞാറൻ മാനിറ്റോബയുടെ നിരവധി പ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. പ്രവിശ്യയുടെ ഉയർന്ന ഭൂപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം ചില സമയങ്ങളിൽ ദൃശ്യപരത കുറയും. ബാധിത പ്രദേശങ്ങളിലെ താമസക്കാർ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മോശമായ യാത്രാ സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.