Monday, August 18, 2025

വിനിപെഗ്-സെൻ്റ് ജോൺസ് പുതിയ സർവീസ് ആരംഭിച്ച് വെസ്റ്റ്‌ജെറ്റ്

വിനിപെഗ് : ഈ വേനൽക്കാലത്ത് രാജ്യത്തുടനീളം പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ്. ഇതിന്‍റെ ഭാഗമായി വിനിപെഗിനും ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തലസ്ഥാനമായ സെൻ്റ് ജോൺസിനും ഇടയിൽ ജൂലൈ ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ജോൺ വെതറിൽ അറിയിച്ചു. ഈ റൂട്ടിൽ ആഴ്ചയിൽ രണ്ടു തവണയായിരിക്കും വെസ്റ്റ്‌ജെറ്റ് സർവീസ് നടത്തുക.

ഈ പുതിയ സർവീസിന് ഒപ്പം വിനിപെഗ്-ഹാലിഫാക്സ് റൂട്ടിലെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 10 തവണയായി വർധിപ്പിക്കുമെന്നും ജോൺ വെതറിൽ അറിയിച്ചു. പുതിയ സർവീസുകൾ അറ്റ്‌ലാൻ്റിക് മേഖലയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കും. കൂടാതെ വേനൽക്കാല യാത്രകൾ വർധിച്ചു വരുന്നതിനാൽ ജനങ്ങൾ പോകാൻ ആഗ്രഹിക്കുന്നിടത്തേക്ക് പറക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!