ഓട്ടവ : കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇറാനിയൻ പൗരനെ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഏജൻ്റുമാർ (സിബിപി). കിഴക്കൻ ചൈന ടൗൺഷിപ്പിന് സമീപമുള്ള സെൻ്റ് ക്ലെയർ നദിയിലൂടെ പാഡിൽബോർഡിലൂടെയാണ് 18 വയസ്സുകാരൻ അതിർത്തി കടന്നത്. അതിർത്തി പട്രോളിങിനിടെ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതായി സിബിപി ഏജൻ്റുമാർ പറയുന്നു.

പരിശോധനയിൽ ഇയാൾ കാനഡയിൽ നിയമപരമായി താമസിക്കുന്ന ഇറാൻ പൗരനാണെന്ന് കണ്ടെത്തിയതായി സിബിപി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഇയാളെ കാനഡയിലേക്ക് മടക്കി അയച്ചതായി യുഎസ് ബോർഡർ പട്രോളിൻ്റെ ഡിട്രോയിറ്റ് സെക്ടറിലെ ചീഫ് പട്രോൾ ഏജൻ്റ് ജോൺ മോറിസ് അറിയിച്ചു. അനധികൃതമായി അതിർത്തി കടക്കുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബോർഡർ പട്രോളിൻ്റെ 800-537-3220 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.