ടൊറൻ്റോ : നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും ഇന്ന് വേനൽക്കാലത്തിന് സമാനമായ താപനില പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാൽ, ഈർപ്പം കൊണ്ട് കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ജിടിഎയിൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും എന്നാൽ ഈർപ്പവും കൂടി ചേരുമ്പോൾ 27-ന് അടുത്ത് പ്രതീക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇന്ന് വൈകുന്നേരം താപനില ഏകദേശം 21 ഡിഗ്രി സെൽഷ്യസും രാത്രി പത്ത് മണിയോടെ 16 ഡിഗ്രി സെൽഷ്യസുമായി കുറയുമെന്നും കാലാവസ്ഥ ഏജൻസി അറിയിച്ചു. വെള്ളിയാഴ്ച ഉയർന്ന താപനില 13 ഡിഗ്രി സെൽഷ്യസും വാരാന്ത്യത്തിൽ വീണ്ടും താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നു.