ടൊറൻ്റോ : സ്കാർബ്റോയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ സിൽവർ സ്റ്റാർ ബൊളിവാർഡിന് കിഴക്കുള്ള മക്‌നിക്കോൾ, മിഡ്‌ലാൻഡ് അവന്യൂസിലാണ് അപകടമെന്ന് ടൊറൻ്റോ പൊലീസ് പറയുന്നു.

ഒരു കുട്ടിയും ഒരു വാഹനം ഓടിച്ചിരുന്ന ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആകെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.