Sunday, August 31, 2025

കൊവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം എല്ലാവരുമൊന്നിച്ച് റമദാൻ ആഘോഷിക്കാൻ ഒരുങ്ങി മുസ്ലിം സഹോദരങ്ങൾ

കൊവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം എല്ലാവരുമൊന്നിച്ച് റമദാൻ ആഘോഷിക്കാൻ ഒരുങ്ങി മുസ്ലിം സഹോദരങ്ങൾ. കിഴക്കൻ ടൊറന്റോയിലെ മക്ക ഇസ്‌ലാമിക് സെന്ററിലെ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കാനും ഭക്ഷണം കഴിക്കാനും ഒത്തുകൂടുന്നതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രാർത്ഥിക്കാനും ഭക്ഷണം കഴിക്കാനും അവസരം ലഭിക്കുന്നത്.
കപ്പാസിറ്റി പരിധികൾ ഉൾപ്പെടെ, പ്രവിശ്യകളും പ്രാദേശിക പ്രദേശങ്ങളും ഭൂരിഭാഗം COVID-19 നിയന്ത്രണങ്ങളും നീക്കിയതിന് ശേഷം കാനഡയിലുടനീളമുള്ള പള്ളികളിൽ വിശുദ്ധ മാസത്തിൽ പ്രാർത്ഥനകൾ നടത്താൻ തയ്യാറെടുത്തു കഴിഞ്ഞു.
പള്ളി ഒരു സാധാരണ റമദാൻ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണെന്നും എല്ലാവര്ക്കും ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനും ഒരുമിച്ച് ഖുർആൻ വായിക്കുന്നതിനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനും സാധിക്കുമെന്നതിനാൽ വലിയ സന്തോഷമുണ്ടെന്നും ടൊറന്റോയിലെ മദീന മസ്ജിദിലെ അഡ്മിനിസ്ട്രേറ്ററായ ഷിറാസ് മുഹമ്മദ് പറഞ്ഞു. ഈ റമദാൻ, കഴിഞ്ഞ രണ്ട് റമദാനുകളേക്കാൾ മനോഹരവും മികച്ചതുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!