എഡ്മിന്റൻ : ആൽബർട്ടയിൽ കൺസർവേറ്റീവ് നീലക്കടലിൽ മുങ്ങി ലിബറൽ പാർട്ടി. ബഹുഭൂരിപക്ഷം സീറ്റുകളും കൺസർവേറ്റീവ് പാർട്ടി സ്വന്തമാക്കിയപ്പോൾ കാൽഗറിയിലെ ഒരെണ്ണം ഉൾപ്പെടെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ആൽബർട്ടയിലെ 37 സീറ്റിൽ 34 സീറ്റുകൾ കൺസർവേറ്റീവ് പാർട്ടി സ്വന്തമാക്കിയപ്പോൾ രണ്ടു സീറ്റുകൾ മാത്രമാണ് ലിബറൽ പാർട്ടിക്ക് നേടാനായത്. ബാക്കിയുള്ള ഒരു സീറ്റ് എൻഡിപിക്കും ലഭിച്ചു.

പുതിയ കാൽഗറി മക്നൈറ്റ് റൈഡിങ്ങും കാൽഗറി സ്കൈവ്യൂവും ഉൾപ്പെടെ നഗരത്തിലെ മറ്റെല്ലാ റൈഡിങ്ങുകളും കൺസർവേറ്റീവ് പാർട്ടി തൂത്തുവാരി. എഡ്മിന്റൻ മേഖലയിൽ ലിബറലുകൾക്കും എൻഡിപിക്കും ഓരോ സീറ്റുകൾ ലഭിച്ചപ്പോൾ മറ്റു റൈഡിങ്ങുകൾ കൺസർവേറ്റീവ് പാർട്ടി സ്വന്തമാക്കി.