വിനിപെഗ് : ഏപ്രിൽ 17-ന് നടന്ന ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിലൂടെ 27 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ. കാനഡയ്ക്ക് പുറത്തുള്ള വിദഗ്ധ തൊഴിലാളികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഏറ്റവും കുറഞ്ഞ റാങ്കിംഗ് സ്കോർ 621 ഉള്ള സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീംഅപേക്ഷകർക്കായാണ് മാനിറ്റോബയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) ഈ നറുക്കെടുപ്പ് നടത്തിയത്. സ്ട്രീമിൻ്റെ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് പുറമേ നിയന്ത്രിത പ്രൊഫഷനുകളിൽ പ്രവർത്തിക്കാൻ പൂർണ്ണമായി ലൈസൻസ് ഉള്ളതും മാനിറ്റോബയിൽ ജോലി ചെയ്യുന്നവരുമായ ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. കൂടാതെ ഇൻവിറ്റേഷൻ ലഭിച്ച 27 ഉദ്യോഗാർത്ഥികളിൽ 3 പേർക്ക് സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈലും തൊഴിലന്വേഷക മൂല്യനിർണ്ണയ കോഡും ഉണ്ടായിരുന്നു.