Monday, August 18, 2025

ഒൻ്റാരിയോ ബജറ്റ് അവതരണം മെയ് 15-ന്

ടൊറൻ്റോ : മെയ് 15 വ്യാഴാഴ്ച ബജറ്റ് അവതരിപ്പിക്കുമെന്ന് ഫോർഡ് സർക്കാർ. പ്രവിശ്യയുടെ വികസനം വേഗത്തിലാക്കുക, കാനഡയിലുടനീളം സ്വതന്ത്ര വ്യാപാരം നടപ്പിലാക്കുക എന്നിവ കൈവരിക്കാൻ സഹായിക്കുന്ന പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് ഒൻ്റാരിയോ ധനകാര്യ മന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി വ്യാഴാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ താരിഫുകൾ കാരണം പ്രവിശ്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ബജറ്റ് അവതരണം. താരിഫുകൾ പ്രവിശ്യയുടെ ജിഡിപിയെയും തൊഴിൽ വിപണിയെയും സാരമായി ബാധിക്കുമെന്ന് ഒൻ്റാരിയോ ബജറ്റ് വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രവിശ്യയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ കഴിയുന്ന തരത്തിൽ സാമ്പത്തിക അഭിവൃദ്ധിയിലും തൊഴിലാളികളുടെ ഉന്നമനത്തിനും ഊന്നൽ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ബെത്‌ലെൻഫാൽവി പറയുന്നു. അതേസമയം യുഎസ് താരിഫുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഇടത്തര, ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്കുള്ള നികുതി ഇളവുകൾക്കൊപ്പം ഓട്ടോ മേഖല, സ്റ്റീൽ, അലുമിനിയം, നിർമ്മാണ മേഖലകളെ സഹായിക്കുന്നതായിരിക്കും ബജറ്റെന്ന് പ്രതീക്ഷിക്കുന്നതായി ലിബറൽ ലീഡർ ബോണി ക്രോംബി പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!