ഓട്ടവ : നിരവധി ഉപയോക്താക്കൾക്ക് തലവേദന സൃഷ്ടിച്ച് സാങ്കേതിക തകരാർ നേരിട്ട് സ്കോഷബാങ്ക്. വ്യാഴാഴ്ച, ചില മൊബൈൽ, ഓൺലൈൻ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ട് ട്രാൻസ്ഫറുകളെ ബാധിക്കുന്ന പ്രശ്നം നേരിട്ടതായി ബാങ്ക് അറിയിച്ചു.

ചില ഉപയോക്താക്കളുടെ ഇൻവെസ്റ്റ്‌മെൻ്റ്, മൊമെന്റംപ്ലസ് സേവിങ്‌സ് അക്കൗണ്ടുകളിലെ ബാലൻസ് കാണാൻ സാധിക്കുന്നില്ലെന്നും ബാങ്ക് സോഷ്യൽ മീഡിയയിൽ വിശദീകരിച്ചു. പ്രശ്നം പരിഹരിച്ചതായും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.