സെൻ്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ലിബറൽ പാർട്ടിയുടെ പുതിയ ലീഡറായി ജോൺ ഹോഗനെ തിരഞ്ഞെടുത്തു. ഇതോടെ ഫെബ്രുവരിയിൽ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ആൻഡ്രൂ ഫ്യൂറിയുടെ പിൻഗാമിയായി പ്രവിശ്യയുടെ 15-ാമത് പ്രീമിയറായി ജോൺ ഹോഗൻ ചുമതലയേൽക്കും.

സെൻ്റ് ജോൺസിൽ നടന്ന കൺവെൻഷനിൽ മുൻ ഭവനമന്ത്രി ജോൺ ആബോട്ടിനെ പരാജയപ്പെടുത്തിയാണ് മുൻ ആരോഗ്യ-നീതിന്യായ മന്ത്രിയായിരുന്ന ജോൺ ഹോഗൻ പുതിയ പദവിയിലേക്ക് ചുവടുവച്ചത്. ഏകദേശം 14,000 പാർട്ടി അംഗങ്ങൾ വോട്ട് ചെയ്ത നേതൃത്വമത്സരത്തിൽ 77.4% വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്.