Monday, August 18, 2025

സാമ്പത്തിക അനിശ്ചിതത്വം: കാൽഗറി ഭവനവിൽപ്പനയിൽ 22.3% ഇടിവ്

കാൽഗറി : സാമ്പത്തിക അനിശ്ചിതത്വം കാരണം ഏപ്രിലിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന വീണ്ടും കുറഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ്. അതേസമയം പുതിയ ലിസ്റ്റിങ്ങുകളും ഇൻവെന്‍ററിയും വർധിച്ചു. ഏപ്രിലിൽ 2,236 വീടുകളാണ് നഗരത്തിലുടനീളം വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 22.3% കുറവാണെന്ന് ബോർഡ് പറയുന്നു.

അതേസമയം ഒരു വർഷം മുമ്പത്തേതിനേക്കാൾ 15.7% വർധനയിൽ കഴിഞ്ഞ മാസം വിപണിയിൽ 4,038 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. കൂടാതെ വീടുകളുടെ ശരാശരി വില 591,100 ഡോളറായി കുറഞ്ഞു. ഇത് 2024 ഏപ്രിലിൽ നിന്ന് 1.4 ശതമാനവും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 0.2% കുറവുമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!