Tuesday, October 14, 2025

കാനഡയിൽ ഗ്രോസറി നിരക്ക് കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ

ഓട്ടവ : കനേഡിയൻ പൗരന്മാർക്ക് ആശ്വാസ വാർത്ത പുറത്തുവരുന്നു. രാജ്യത്ത് ഗ്രോസറി നിരക്ക് കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. വിതരണം വർധിക്കുകയും ഡിമാൻഡ് കുറയുകയും ഡോളർ മൂല്യം ശക്തിപ്പെടുകയും ഒപ്പം താരിഫുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതിലൂടെ കാനഡയിൽ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

വരും മാസങ്ങളിൽ ഗ്രോസറി നിരക്കിൽ, പ്രത്യേകിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും വില സ്ഥിരത കൈവരിക്കുമെന്ന് കോൺകോർഡിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ മോഷെ ലാൻഡർ പറയുന്നു. മാർക്ക് കാർണിയുടെ ലിബറൽ സർക്കാർ അധികാരത്തിൽ വന്നതും വിതരണം കൂടുകയും ചെയ്യുന്നതോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സീസണിൻ്റെ ആരംഭത്തോടെ, ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് പകരം പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന സാധനങ്ങളിലേക്ക് ഡിമാൻഡ് തിരികെ കൊണ്ടുവരാൻ കനേഡിയൻ ഡോളർ ശക്തമായിരിക്കുന്നത് സഹായിക്കുന്നുവെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, ഭക്ഷണത്തിനായുള്ള മാർച്ചിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) 3.2 ശതമാനമായിരുന്നു. കഴിഞ്ഞ മാസത്തേക്കാൾ 0.1 ശതമാനം കൂടുതലാണിത്. എന്നാൽ മാർച്ചിൽ പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞത് അനുകൂല ഘടകമാണെന്ന് വിദഗ്ധർ പറയുന്നു. ഫെഡറൽ ഗവൺമെൻ്റ് അടുത്തിടെ കുടിയേറ്റ ലക്ഷ്യങ്ങളിൽ വീണ്ടും കുറവ് വരുത്തിയിരുന്നു. അതിനാൽ ഭക്ഷ്യോല്പ്പന്നങ്ങൾക്കായുള്ള ആവശ്യം ചെറുതായി കുറയാൻ സാധ്യതയുണ്ട്. ഇതും വിലകൾ കുറയാനുള്ള മറ്റൊരു സാധ്യതയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!