Wednesday, October 15, 2025

ലൈംഗികാതിക്രമ കേസ്: മുൻ കെബെക്ക് ജൂനിയർ ഹോക്കി താരത്തിന് തടവ് ശിക്ഷ

മൺട്രിയോൾ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ കെബെക്ക് മാരിടൈം ജൂനിയർ ഹോക്കി ലീഗ് കളിക്കാരൻ നോവ കോർസണിന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. 2024 ഫെബ്രുവരി 9-ന് കോർസൺ കുറ്റക്കാരനാണെന്ന് കെബെക്ക് കോടതി ജഡ്ജി പോൾ ഡണ്ണിഗനിൽ കണ്ടെത്തിയിരുന്നു. 2016 ൽ ഡ്രമ്മണ്ട്‌വില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുൻ എൻഎച്ച്എൽ താരം ഷെയ്ൻ കോർസണിന്‍റെ മകനായ നോവ കോർസൺ (27)-നൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടു പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 17 വയസ്സുള്ള രണ്ടു പ്രതികൾ യൂത്ത് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം നടക്കുമ്പോൾ ഡ്രമ്മണ്ട്‌വിൽ വോൾട്ടിഗേഴ്‌സ് താരമായിരുന്നു നോവ കോർസൺ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!